2013'ൽ കൈരളി ബുക്ക്സ് പ്രസിദ്ധികരിച്ച ചെറുകഥാസമാഹാരമാണ് 'നവരസകഥാപരമ്പര'. ഉറൂബ് എന്ന സാഹിത്യ അക്കാദമി ജേതാവായ എഴുതുകാരന്റെ ചെറുകഥകൾ പകർത്തിയിട്ടാണ് ഈ പുസ്‌തകം നിർമിച്ചിരിക്കുന്നത്. പുസ്‌തകനാമം പോലെതന്നെ നവരസങ്ങൾ വായനക്കാരിൽ ഉണർത്തുന്ന നവചെറുകഥകളാണ് ഉള്ളടക്കം: 'രാച്ചിയമ്മ', 'താമരത്തൊപ്പി', 'റിസെർവ്വുചെയ്യാത്ത ബർത്ത്', 'വലയിൽ കുടുങ്ങിയ മുക്കുവൻ', 'മുളകുവള്ളി', 'ഗ്ലാസ് വിത്ത് കെർ', 'അലർച്ച', 'വെളുത്തകുട്ടി', പിന്നെ 'മൂടൽമഞ്ഞ്'. ഇതിൽ ഞാൻ ആദ്യം ഭാവങ്ങൾ തെരയുവാൻ ശ്രമിച്ചെങ്കിലും പിന്നെ ഞാൻ അത് വിട്ടു കഥ ആസ്വദിക്കുവാൻ തുടങ്ങി.
എന്നാൽ 'രാച്ചിയമ്മ'യിലെ ശ്യംഗാരവും, 'താമരത്തൊപ്പി'യിലെ ഹാസ്യവും, 'വെളുത്തകുട്ടി'യിലെ അത്ഭുതവും, 'വലയിൽ കുടുങ്ങിയ മുക്കുവ'നിലെ ക്രോധവും, 'മുളകുവള്ളി'യിലെ വീര്യവും, 'ഗ്ലാസ് വിത്ത് കെരി'ലെ ഭയവും, 'റിസേർവ് ചെയ്യാത്ത ബർത്തി'ലെ കാരുണ്യവും, 'അലർച്ച'യിലെ ഭീബത്സവും ഒന്നും കാണാതായി പോയിട്ടില്ല. 'മൂടൽമഞ്ഞി'ൽ ശുഭവസാനത്തോടുകൂടി പ്രസാദികർ പുസ്‌തകം അവസാനിപ്പിച്ചതു എനിക്ക് ഇഷ്ടപ്പെട്ടു.
മലയാളസാഹിത്യത്തിൽ ഞാൻ വയ്ക്കുന്ന ആദ്യത്തെ ചുവടാണ് ഇത്. പാഠപുസ്തകങ്ങളിൽ അനേകം കഥകളും കവിതകളും വായികുമ്പോൾ പുറമെയുള്ള പുസ്‌തകങ്ങൾ വായിക്കുവാൻ ചിത്തം തുളുമ്പുകയായിരുന്നു. ഇതിന്റെ കാഠന്യം എന്റായാലും മനസ്സിലായി.
ഉറൂബ് എന്ന സാഹിത്യകാരന്റെ മികവ് വളരെയധികമാണ്. പാഠപുസ്തകങ്ങളിൽ കേട്ടറിവില്ലാത്ത പേരുള്ള എഴുത്തുക്കാരന്റെ കഥകൾ വായിക്കുവാൻ ഒരുങ്ങുമ്പോൾ ആകാംശയുണ്ടായിരുന്നു. എന്നാൽ പുസ്തകം അവസാനിക്കുമ്പോൾ ലേഖകന്റെ ഭാവനയും ഭാഷയും ഒരു ചെറു നിഗൂഢതയിലൂടെ തെളിഞ്ഞു വരുന്നു.
'രാച്ചിയമ്മ' ഒരു നല്ല ആദ്യ ചുവടലായിരുന്നുവെന്നു സമ്മതിച്ചേ മതിയാവൂ, എന്നാൽ ഉറൂബിന്റെ പേരുകേട്ട ഈ ചെറുകഥ നല്ലതായിരുന്നു. വായിക്കുമ്പോൾ ലേഖകന് രാച്ചിയമ്മയെ മുമ്പു മുതലേ അറിയാം എന്ന ഒരു രീതിയിൽ എഴുതിയെന്നു തോന്നി. എന്നാൽ അവസാനത്തിൽ രാച്ചിയമ്മയിൽ നിന്ന് ശ്യംഗാരത്തിന്റെ ഭാവം ഏറെ ഉദിച്ചു.
'താമരത്തൊപ്പി'യിൽ ആരാണ് വില്ലൻ എന്നൊരു കുഴപ്പത്തിലെത്തി. ബാഹ്യസ്വഭാവം തേടിപ്പോയ രാജാവോ തൊപ്പിയെച്ചൊല്ലി ശാഠ്യം പിടിച്ച രാജ്ഞിയോവെന്ന് . എന്നാൽ അതിന്റ അവസാനം ഹാസ്യം ചെലുത്താനാകുന്നതായിരുന്നു.
'റിസർവ്വു ചെയ്യാത്ത ബർത്ത്' എത്തിയപ്പോൽ എന്റെന്നല്ലാത്ത ഒരു പുതുകാലത്തിലേക്കു വരുന്നതു പോലെ തോന്നി. ഒരു അപരിചിതൻ ഒരു പെൺ കുട്ടിയിന്മേൽ വിഷാദം കൊണ്ടപ്പോൾ കരുണ പ്രകാശിച്ചു.
'വലയിൽ കുടുങ്ങിയ മുക്കുവൻ' ലാണ് ഞാൻ നെട്ടിപ്പോയത്. വളരെ ശാന്തമായ തുടങ്ങിയ കഥ എങ്ങനെ ഏതുരീതിയിൽ ഇത്ര ദുർഹിതമായി അവസാനിച്ചു എന്നത് വിസ്മയകരമാണ്. പ്രണയനാരാശ്യം എങ്ങനെ ഒരു മനുഷ്യനെ ഇത്ര ക്രൂരനും ഭ്രാന്തനുമാക്കുമെന്നത് നാം കാണുന്നു.
ആ ഷോക്ക് മാറ്റുവാൻ ' മുളകുവള്ളി' സഹായിച്ചു. കുറേ ഭാവനീയമായ കഥാപാത്രങ്ങൾ വന്നു പോയപ്പോൾ ഇന്നും നടക്കുന്ന യുദ്ധങ്ങളെ ഒന്നു സൂചിപ്പിക്കുന്നു.
'ഗ്ലാസ് വിത്ത് കേർ' സ്ത്രീയുടെ കഷ്ടപ്പാട് ഏറെ കാണിക്കുന്നു. സീരികളുകളിൽ പാട്ടു വിഷയം ആകുന്ന സ്ത്രീധനത്തെക്കുറിച്ച് മാത്രമല്ല കഥ. ഭാമ എന്ന സ്ത്രീ തന്റെ അച്ഛൻ കല്യാണത്തിനുവേണ്ടി പണം ഒപ്പിക്കുന്നതു കണ്ടു, ആ സ്ത്രീധനം ഭർത്തൃ കുടുംബം പ്രൗഢിക്കു വേണ്ടി ചെലവഴിക്കുന്നതു കണ്ടു, അവസാനം ഭർത്താവിനു വേണ്ടി സ്വയം കഷ്ടപ്പെടുന്നതും കണ്ടു. കുഞ്ഞിമാളു തന്റെ അനിയനു കുറച്ചിലാകും എന്നു കരുതി അവന്റെ കല്യാണത്തിനു പോകാതിരിക്കുന്നു. ഇത് ലോകത്തിന്റെ യാഥാർത്ത്യങ്ങളുടെ ആവിഷ്കരണങ്ങളാണ്. അവ ലേഖകന്റെ കണ്ണിലൂട കാണുമ്പോൾ ഒരു പരിചിതൻ അനുഭവിക്കുന്നതു കാണുന്നതു പോലെ തോന്നുന്നു. ലേഖകനും ഭാമയും തമ്മിലുള്ള പരിചയം അവ്യക്തമാണ്.
'അലർച്ച'യിൽ അലർച്ചയുടെ യാഥാർത്ഥാവസ്ഥയിൽ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ലേഖകൻ ഒരു കാരണം പറയുന്നുവെങ്കിലും ഒരു മനുഷ്യ മാനസികതയെയും സ്വഭാവത്തെയും വച്ചു നോക്കുമ്പോൾ അതിൽ അത്ര അർഥം കണ്ടെത്തുവാൻ കഴിയുന്നില്ല. അയ്മത് ഭ്രാന്തനല്ല എന്നു നമ്മൾ മനസ്സിലാക്കുന്നു. ഇത് ഫിക്ഷനാണെന്നും അതു വിചിത്ര സ്വഭാവമാണെന്നും വിചാരിച്ചിരിക്കാം. എന്നാൽ ബീബത്സം അയ്മതിൽ കാണുമ്പോഴും ഞാൻ ബാക്കിയുള്ളതിലെല്ലാം ഹാസ്യം കണ്ടെത്തി. അയ്മതിനെയായിരുന്നു കഥയിൽ കൂടുതൽ പ്രകാശിക്കേണ്ടതെന്നു തോന്നി, 'അലർച്ച' യാണല്ലോ പേര്.
'വെളുത്തക്കുട്ടി'യിൽ ഏറെ വിസ്മയം ഞാൻ കണ്ടെത്തി. ലേഖകന്റെ ഭാവനാശാല നന്നേ പ്രകാശിക്കുന്നു. മാതൃശിശു ബന്ധം വായിക്കുമ്പോൾ സന്തോഷം തോന്നി. കുട്ടിയുടെ പ്രായം കുറച്ചുക്കൂടി വ്യക്തം ആകാമായിരുന്നു. കുഞ്ഞിമോനെ അപ്പുക്കുട്ടൻ എന്നു വിളിച്ചപ്പോൾ സംശയം ഉളവായി.
'മൂടൽമഞ്ഞ്' ഏറെ സുന്ദരമായിരുന്നു. സന്തോഷപ്പരമായി കഥ അവസാനപ്പിച്ചതു നന്നായി. മാർഗരറ്റിന് കുറച്ചു വിമനസ്സുലതായി തോന്നി. നമ്പ്യാർ ആരായിരുന്നുവെന്ന് കാണിച്ചിരുന്നുവെങ്കിൽ നന്നായേന്നേ. മാർഗരറ്റ് ആരാണ് എന്നറിയാത്ത ഒരാളോടൊപ്പം എങ്ങെനെ ജീവിതം കഴിച്ചു കൂടാൻ തീരുമാനിച്ചുവോ ആവോ?
ഓരോ കഥ വായിച്ചു പോരുമ്പോളും വായിക്കുന്ന കഥ ഏറ്റവും നല്ല കഥയായിരുന്നുവെന്ന് തോന്നും. എന്നാൽ എല്ലാ കഥകളും നല്ലതാണ്. ചിലത് നീലാകാശം പോലെ തെളിഞ്ഞത്, ചിലത് കാർമേഘം പോലെ നിഗൂഢം. അത്ര മാത്രം. മുക്കുവന്റെ കഥ ഇത്തിരി അധികം നിർദയം ആയെന്നും വെളുത്ത കുട്ടി ഒരു ഉചിത നാമമെല്ലെന്നും കുറച്ചു കൂടി ആശയം അവിടെ കൊണ്ടുവരാമെന്നും അഭിപ്രായങ്ങളുണ്ട്.
പുസ്‌തകത്തിൽ എനിക്ക് ഇഷ്ടപെട്ടതു:
- അന്തരീക്ഷത്തെ ഭാഷയിലൂടെയും ഭാവനയിലൂടെയും ഉറൂബ് സൃഷ്ടിച്ചിരിക്കുന്നു.
- വികാരങ്ങളെ ഇത്ര സാമർഥ്യത്തോടെ കാണിച്ചു.
- പുസ്‌തകം ശുഭോദര്‍ക്കമായി അവസാനിപ്പിച്ചു.
- പുസ്‌തകനാമം പോലെ തന്നെ നവരസങ്ങളെയും ഉണർത്തുംവിധമാണ് കഥകൾ.
പുസ്‌തകത്തിൽ എനിക്ക് ഇഷ്ടപെടാത്തതു:
- 'അലർച്ച'യിൽ അയ്മതിനെക്കാൾ ലേഖകനെ ഉൾപ്പെടുത്തിയത് നല്ല കഥ സൃഷ്ടിച്ചെങ്കിലും പേരിനോടിണങ്ങിയില്ല.
- 'മൂടൽമഞ്ഞ്' ശാന്തഭാവത്തെ അത്ര ഉണർത്തിയതായി തോന്നിയില്ല.
- 'വെളുത്തകുട്ടി' എന്നതു ഒരു കുട്ടിക്ക് നൽകാനുള്ള നല്ല പേരല്ല, കുറച്ചുകൂടി ആശയം അവിടെ കൊണ്ടുവരാമായിരുന്നു.
'നവരസകഥാപരമ്പര' അധികവും അതിന്റെ വാഗ്ദാനം നിർവചിച്ചുവെന്നുതന്നെ പറയാം, രസങ്ങളെ വായനക്കാരിൽ ഉണർത്തി ഉറൂബ് എന്ന മഹാഎഴുത്തുക്കാരൻ സ്വയം തെളിയിച്ചിരിക്കുകയാണ്. എന്നാൽ ചെറിയ കുട്ടികൾക്ക് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് തോന്നി. ഈ പുസ്തകം കൗമാരക്കാർ മുതലുള്ളവർക്ക് മികവേറിയ ഒരു വായനാനുഭവമാവുമെന്നതിനു സംശയമില്ല.