ഖസാക്കിന്റെ ഇതിഹാസം-പാപങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം!


എഴുതിയത്: ആദിത്യാ വർമ്മ

തീയതി: നവംബർ 3, 2019


khassakinte-ithihasam-cover picture

പേര്:

ഖസാക്കിന്റെ ഇതിഹാസം

എഴുത്തുകാരൻ:

ഒ.വി.വിജയൻ

പ്രസിദ്ധീകരണ തിയതി:

1969

ഐ.എസ്.ബി.എൻ:

81-7130-126-6

താളുകളുടെ എണ്ണം:

168

വില:

₹160

റേറ്റിംഗ്:

9.3/10


'ഖസാക്കിന്റെ ഇതിഹാസം' ഒ.വി.വിജയൻ 1969'ൽ എഴുതിയ നോവലാണ്. രവി എന്ന വ്യക്തിയെ കാണിച്ചാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഇത് രവിയുടെ കഥ മാത്രമല്ല. കഥാനാമം പോലെത്തന്നെ ഇത് ഖസാക്ക് എന്ന ഗ്രാമത്തിന്റെ കഥയാണ്. അതിന്റെ ഇതിഹാസം തന്നെയാണ്.

ഒ.വി.വിജയൻ. ആ പേര് കേൾക്കുമ്പോൾ തന്നെ നോവലിന്റെ ഘടകങ്ങൾ വായനക്കാരനു ബോധ്യമാണ്. പനകളും ചെതലിയും പിന്നെ ഒരു നിഗൂഡ കാറ്റും വീശുന്നു. അദ്ദേഹത്തിന്റെ ഈ കഥയിലും ആ ഗോപ്യത നിലകൊള്ളുന്നു. കഥാന്ധ്യം പോലും വായനക്കാരനിലേക്കു ചിന്തിക്കുവാൻ പകർന്നു നൽകുമ്പോൾ എഴുതുകാരനെ നമ്മൾക്ക് കൂടുതൽ മനസ്സിലാകാം.

പുസ്‌തകത്തിന്റെ അവസാന വരികൾ വായിച്ചതിനു ശേഷം കുറേ നേരം വല്ലാത്ത ഒരു അനുഭവത്തിലായിരുന്നു. വികാരരഹിതമായ ആ നിമിഷങ്ങളിൽ ഞാന്‍ പല മൂലകളിലുമായി നിന്നു. പുസ്‌തകത്തിന്റെ അവസാന താള് പുനരാവൃത്തണം ചെയ്‌തു, ഗ്രഹിച്ച കഥാന്ധ്യം യാഥാർഥ്യമാണോവെന്ന്. വരികൾക്കിടയിൽ കാണുവാൻ ശ്രമിച്ചു. പരിണാമം ഒന്നുതന്നെ. ശുഭാന്ധ്യം ദുഃഖത്തിൽ കലാശിച്ചു. മരണത്തെ സ്വാഗതത്തോടെ ഏറ്റുവാങ്ങുന്നത് കണ്ടു. മനുഷ്യന്റെ മനഃപ്രയാസം.

മറ്റുള്ള കഥകൾ പോലല്ല ഖസാക്ക്. ഇതിൽ സമയബന്ധം കുറച്ചേ അനുഭവപ്പെടുന്നുള്ളു. വർഷം കടന്നുപോകുന്നത് ഇവിടെ ആഡംബരമായി കാണിച്ചിട്ടില്ല. എന്നാൽ സമയം വായനക്കാരൻ അനുഭവപ്പെടുന്ന നിമിഷങ്ങളും ഉണ്ടാക്കുന്നുമുണ്ട്. ഒരു കഥയിൽ നിന്നും അനേകം കഥകളിലേക്ക് ഇത് മാറുന്നു. അള്ളാപ്പിച്ചാമൊല്ലാക്കയുടെയും രവിയുടെയും മാധവൻനായരുടെയും നൈസാമലിയുടെയും കഥകൾ. ഇവരുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ നോവലിസ്റ്റിന്റെ മുഗത ഒപ്പം കൂടുന്നു. എഴുത്തുകാരനും വായനക്കാരനും ഒരേ പോലെ ചിന്തിച്ചുപോകുന്ന വഴികൾ.

ഭാഷയിൽ മാത്രമാണ് എനിക്ക് കുറച്ചു സന്ദേഹം തോന്നിയത്, കാരണം ഇതിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ മലയാള വായനക്കാരനായ എനിക്കു മനസ്സിലാകാൻ ബുദ്ധിമുട്ടുണ്ടാകുന്നു. 15 വർഷങ്ങൾ സൃഷ്ടിക്കാത്ത അറിവായിരിക്കാം. ചില ഭാഗങ്ങൾ പൂർണമായും മനസ്സിലാക്കാത്തതു അതുകൊണ്ടാണ്, ഉദാഹരണത്തിന് മുങ്ങാക്കോഴിയുടെ മരണം. എന്നാൽ, പിന്നെ പിന്നെ ആ ഭാഷ കൂടുതൽ പിടികിട്ടി.


എനിക്ക് ഇഷ്ടപെട്ട കാര്യങ്ങൾ:


  1. ഒ.വി.വിജയന്റെ പ്രേത്യേക കയ്യൊപ്പു ഈ നോവലിനും ലഭിച്ചിതുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരകഥാവസ്തുവകളും അന്തരീക്ഷവും മൂഗതയും.
  2. വായനക്കാരനെ എഴുത്തുകാരന്റെ പാതയിൽ ഏറ്റി അവനെ ചിന്തിപ്പിക്കുന്നു.

എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ:


  1. തമിഴ് ഭാഷാപ്രവണതകൾ കാരണം ചില ഭാഗങ്ങൾ മനസ്സിലാവാതെ പോവുന്നു.

'ഖസാക്കിന്റെ ഇതിഹാസം' മലയാള സാഹിത്യത്തിലെ എക്കാലത്തെയും മുത്തായിരിക്കും. ഖസാക്ക് എന്ന പ്രദേശത്തിന്റെ ചരിത്രം തന്നെ പറന്നുകൊണ്ട് തന്നെ ഒ.വി. തന്റെ മാഹാത്മ്യം തെളിയിക്കുന്നു. മലയാള സാഹിത്യത്തിലെ ഒരു കയ്യൊപ്പുതന്നെയാണ് ഖസാക്ക്.